Search
Close this search box.

വക്കം ഗവ വി. എച്ച്. എസിൽ ലഹരിക്കെതിരെ ദീപശിഖ യാത്ര

IMG-20240628-WA0005

വക്കം ഗവ വി. എച്ച്. എസിലെ കുട്ടി പോലീസും ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെ ദീപശിഖയാത്ര സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ദീപ ശിഖ യാത്ര എച്ച്.എം ബിന്ദു സി.എസ്, കടയ്ക്കാവൂർ( S.I) ജയപ്രസാദും ചേർന്ന് വിദ്യാർത്ഥികൾക്ക് കൈമാറി.

ദീപശിഖയാത്ര സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണായ I.N.A ഹീറോ വക്കം ഖാദറിന്റെ സ്മൃതി മന്ദിരത്തിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ദീപശിഖാ യാത്ര വീരപുത്രന്റെ മണ്ണിൽ എത്തി. ലഹരിക്കെതിരെയുള്ള ഈ ദീപം വക്കം ഖാദറിന്റെ സഹോദരിയായ റുഖിയ അരുണ പ്രസാദിന് എസ്. പി.സി വിദ്യാർത്ഥികളും പി.ടി.എ പ്രസിഡന്റ് അശോകൻ അവർകൾ ചേർന്ന് സ്മൃതി മന്ദിരത്തിൽ വച്ച് കൈമാറി.

അവരുടെ സാന്നിധ്യത്തിൽ ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ധീര ദേശാഭിമാനിയുടെ സഹോദരിയെ കണ്ട സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ ഈ ധന്യ മുഹൂർത്തത്തിൽ പങ്കാളികളായി വർക്കല ബി.ആർ.സി കോഡിനേറ്റർ സുവീഷ്.എസ്, സീനിയർ അസിസ്റ്റന്റ് ജയകല, (സി.പി.ഒ)സൗദീഷ് തമ്പി, (എ.സി.പി.ഒ )രമ്യ ചന്ദ്രൻ, ലഹരി വിരുദ്ധ കോർഡിനേറ്റർ ശ്രീകല, അധ്യാപകരായ വിമൽദാസ്, ഷിഫാന എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!