കടയ്ക്കാവൂർ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം ദുസ്സഹമായിട്ട് വർഷങ്ങൾ 

IMG-20240629-WA0001

കടയ്ക്കാവൂർ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായിട്ട് വർഷങ്ങളായി . കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡാണ് തകർന്ന് പത്ത് വർഷത്തിലേറെ ആയിട്ടും സഞ്ചാരയോഗ്യമാക്കുവാൻ അധികൃതർ മടി കാട്ടുന്നത്.

കടയ്ക്കാവൂർ – വക്കം – അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെവരാണ് തിരുവനന്തപുരത്തും കൊല്ലത്തേക്കും പോകുവാനായി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവരിൽ നല്ലൊരു പങ്കും ഈ റോഡ് മാർഗ്ഗമാണ് റെയിൽവേ സ്റ്റേഷനിലേക്ക് കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളിലും മറ്റും കടന്നു പോകുന്ന യാത്രികർക്ക് സഞ്ചാരയോഗ്യമല്ലാത്ത ഈറോഡ് അപകടകെണിയായി മാറിയിരിക്കുകയാണ്. ഈ മേഖലയിലെ കുഴികളിൽ വീണ് ഉണ്ടായ അപകടത്തിൽ ഇതിനോടകം നിരവധി പേർക്കാണ് പരുക്കുപറ്റിയിട്ടുള്ളത്.

പത്ത് വർഷം മുൻപാണ് അവസാനമായി ഈ റോഡ് റീ ടാർ ചെയ്തതായി നാട്ടുകാർ പറയുന്നത്. എന്നാൽ ടാറിങ്ങിന്റെ നിലവാരക്കുറവ് മൂലം വളരെ പെട്ടെന്ന് തന്നെ കുണ്ടും കുഴിയും രൂപപ്പെടുകയായിരുന്നു. മഴക്കാലമായതോടെ ഇതിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു.

പിന്നീട് വന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ഈ വാർഡിൽ നിന്ന് വിജയിച്ച മെമ്പർ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയെങ്കിലും, ഈ റോഡിന്റെ നവീകരണത്തിനായി യാതൊരു ശ്രമങ്ങളും നടത്തിയിരുന്നില്ലെന്നും തുടർന്ന് വന്ന ഭരണ സമിതിയും ഇതേ നിലപാട് തന്നെയാണ് തുടരുന്നതെന്നുമാണ്ട് നാട്ടുകാർ പറയുന്നത്.

റോഡിന്റെ നവീകരണ പ്രവർത്തികൾ ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ നിരവധിതവണ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് ഇവിടുത്തെകാർ പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ റോഡ് നവീകരിച്ച് പഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!