സ്വാശ്രയ ശീലത്തിന്റെ പാഠങ്ങൾ അറിഞ്ഞു കുട്ടികൾ വായനയിലേക്ക്

പെരുംകുളം എ എം എൽ പി എസിൽ വായന മാസാചരണത്തിന്റെ ഭാഗമായി മനോരമ വായനക്കളരിക്ക് തുടക്കമായി.കുട്ടികൾക്കായി കുട്ടികൾ തന്നെ പത്രം സ്കൂളിൽ എത്തിക്കുകയാ യിരുന്നു. കുട്ടികൾ കൊണ്ട് വന്ന ചെറുതുകകൾ ക്ലാസ്സ് അധ്യാപകരെ എൽപിക്കുകയും അത് സമാഹരിച്ച് എല്ലാ ക്ലാസ്സിലേക്കും പത്രം എത്തിക്കുകയും ചെയ്തു.

ക്ലാസ്സ് പി ടി എ യും റീഡിങ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സ്കൂൾ മാനേജർ അഡ്വ. എ. എ. ഹമീദ്, മാധ്യമ പ്രവർത്തകർ,സ്കൂൾ അധ്യാപകരായ രജനി, ദിലിത്ത്, അക്ബർഷ, രാജലക്ഷ്മി, ഷമീറ, കൃഷ്ണരാജ്, രജിത, സനീറ, വിദ്യാർത്ഥി പ്രതിനിധികളായ നൂർഉൽ ആയിഷ, വേദ എസ് വിജിത്ത്, മൗലി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വച്ചു വേദ നൽകിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!