ആറ്റിങ്ങൽ സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആർകെവി വെഞ്ഞാറമൂട് ബസ്സിൽ കയറി ആറ്റിങ്ങൽ വലിയകുന്ന് കോസ്മോ ഗാർഡൻ സ്റ്റോപ്പിൽ ഇറങ്ങുമ്പോഴാണ് പേഴ്സ് നഷ്ടമായതെന്ന് ബാലൻപിള്ള പറയുന്നു. ബസ്സിൽ നിന്ന് ഇറങ്ങവേ ബസിൽ നഷ്ടമായതാവാം എന്നാണ് കരുതുന്നത്. പേഴ്സിൽ ഏഴായിരത്തോളം രൂപയും, എടിഎം കാർഡും, ഐഡി കാർഡും, പാൻ കാർഡും, ഡിഫെൻസ് പെൻഷൻ കാർഡും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ ഉണ്ട്. പേഴ്സ് നഷ്ടമായതായി ബാലൻപിള്ള ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രേഖകളിൽ ബാലൻ പിള്ളയുടെ ആലപ്പുഴയിലെ മേൽവിലാസമാണ് കൊടുത്തിട്ടുള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ +91 94952 69511 എന്ന നമ്പറിലോ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!