Search
Close this search box.

സംസ്ഥാനത്ത് പഞ്ഞിമിഠായി നിരോധിച്ചു

ei1KNKJ39097

നിറത്തിനായി ചേർക്കുന്ന റോഡമിൻ ബി വില്ലൻ. പഞ്ഞിമിഠായിക്ക് (കോട്ടൺ കാൻഡി) കേരളത്തി​ലും നിരോധനം.

കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നി​റത്തി​നായി​ മി​ഠായി​യി​ൽ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴി​ക്കോട് റീജി​യണൽ അനലറ്റി​ക്കൽ ലാബുകളുടെ റി​പ്പോർട്ടുകളെ തുടർന്നാണ് നടപടി​. കൃത്രി​മ നിറം ചേർത്ത പഞ്ഞിമിഠായുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മി​ഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

പഞ്ചസാരയാണ് മി​ഠായി​യി​ലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തി​ൽ പഞ്ചസാര ഇട്ട് കറക്കി​യാണ് ഇത് നൂൽ പോലെയാക്കുന്നത്. നി​റത്തി​നായി​ റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി​ പരി​ശോധനകൾ നടത്തി​ നി​ർമ്മാണം തടഞ്ഞി​രുന്നു. എന്നി​ട്ടും വി​പണി​യി​ൽ സുലഭമായതി​നെ തുടർന്നാണ് നി​രോധനം. ഇനി​യും വി​റ്റാൽ ക്രി​മി​നൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പി​ന്റെ നടപടി​കളും നേരി​ടേണ്ടി​വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!