കല്ലമ്പലം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ “വിശ്വാസപൂർവം” എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയുടെ വർക്കല സോൺതല വിതരണോദ്ഘാടനം സമസ്ത കേരള സുന്നീ യുവജന സംഘം സോൺ പ്രസിഡൻറ് അനീസ് സഖാഫി നിർവ്വഹിച്ചു.
സോൺ നേതാക്കളായ നൗഫൽ മദനി,സിയാദ് വെള്ളൂർകോണം,റിയാസ് ആലംകോട്,ഹസൻ സഅദി,അഹ്‌മദ് ബാഖവി,സഫീർ മുസ്‌ലിയാർ എന്നിവർ സന്നിഹിതരായിരുന്നു.