രാജ്യത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിമുതൽ നടപ്പായ പുതിയ ക്രിമിനൽ നിയമത്തിന്മേൽ കടയ്ക്കാവൂർ പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് കടയ്ക്കാവൂർ പോലീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കുമായ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
വക്കം ഖാദർ മെമ്മോറിയാൽ ലൈബ്രറി ഹാളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കടയ്ക്കാവൂർ സിഐ (എസ്എച്ച്ഒ) പിജി മധു, എസ്ഐ ജയപ്രസാദ് തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. ക്ലാസ്സിൽ രാഷ്ട്രീയ, സ്മൂഹ്യ പൊതുപ്രവർത്തന മേഖലകളിൽ നിന്ന് നിരവധിപേർ പങ്കെടുത്തു.