വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ആറ്റിങ്ങൽ ഗവൺമെൻറ് ഐ.ടി.ഐ. പ്രവേശനത്തിന് https://itiadmissions.kerala.gov.inഎന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂലായ് 5 , അഞ്ച് മണി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. പ്രവേശനം നേടുന്ന കുട്ടികളിൽ പകുതി പേർക്ക് സ്റ്റൈഫന്റ് ലഭിക്കുന്നതാണ്. പഠിക്കുന്ന എല്ലാ കുട്ടികളെയും സർക്കാർ ന്യൂട്രീഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്,ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവേശനം നൽകുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും എൻ.സി.സി, എൻ.എസ്.എസ് എന്നിവയ്ക്കും ഗ്രേസ്മാർക്ക് ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിൻറ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 10 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏതെങ്കിലും ഐ.ടി.ഐ.ൽ നേരിട്ട് ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ കഴിയുന്നതല്ല. പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് ജാലകം പോർട്ടലിലും ഐടിഐ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുന്നതും ഫോൺ മുഖാന്തിരം അറിയിക്കുന്നതുമായിരിക്കും. അന്വേഷണങ്ങൾക്ക്: 0470 2622391, 9495122391