കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ശുചിമുറികൾ പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു.

IMG-20240703-WA0004

കടയ്ക്കാവൂർ : റെയിൽവേ സ്റ്റേഷൻ ശുചിമുറി പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ശുചിമുറികൾ തുറന്നു പ്രവർത്തിപ്പിക്കാത്തതാണ് സ്റ്റേഷനിലെത്തുന്ന നൂറുകണക്കിന് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

അടുത്തിടെയാണ് റെയിൽവേ, ഈ ശുചിമുറി ബ്ലോക്ക്കളുടെ നടത്തിപ്പ് അവകാശം ലേലത്തിൽ നൽകിയത്. എന്നാൽ കോൺട്രാക്ട് എടുത്തയാൾ ഈ ശുചിമുറികൾ കൃത്യമായി തുറന്നു പ്രവർത്തിപ്പിക്കുവാൻ തയ്യാറാകുന്നില്ല എന്നാണ് യാത്രക്കാർ പറയുന്നത്.

കോൺട്രാക്ട് എടുത്ത് ആദ്യദിനങ്ങളിൽ ടോയ്ലറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനം ആരംഭിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്ക്ലെ ബ്ലോക്ക് കണ്ടെത്തിയത്. തുടർന്ന് ഇത് വൃത്തിയാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കാത്തതാണ് നിലവിൽ ശുചിമുറികൾ പൂട്ടിക്കിടക്കുവാൻ കാരണമെന്നാണ് സൂചന. ബ്ലോക്ക്‌ ആയി ആഴ്ചകൾ കഴിയുമ്പോഴും ഇത് ശുചീകരിച്ച് യാത്രക്കാർക്കായ് തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

തിരുവനന്തപുരം – കൊല്ലം ഭഗങ്ങളിലേക്ക് കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് മേഖലയിൽ നിന്നുള്ള നൂറ്കണക്കിന് യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനിലൂടെ യാത്രചെയ്യുന്നത്. അതുകൊണ്ട്തന്നെ, എത്രയും പെട്ടെന്ന് ടോയ്ലറ്റ് ബ്ലോക്ക് ശുചീകരിച്ച്   പ്രവർത്തനക്ഷമമാക്കണമെന്ന് ചൂണ്ടികാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ റെയിൽവേ മന്ത്രാലയത്തിന് കത്ത് അയച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!