ആറ്റിങ്ങൽ: വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം 2024 സംഘടിപ്പിക്കുന്നു.
കഥാപ്രസംഗ കുലപതി ഡോ വി സാംബശിവന്റെ ജന്മദിനമായ ജൂലൈ 4 അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ഗ്രന്ഥശാല ഭാരവാഹികൾ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 4 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ എസ്.ഡി ബാലൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ എസ് ലെനിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി എം മുരളി സ്വാഗതം ആശംസിക്കും. നിലമേൽ എൻഎസ്എസ് കോളേജിലെ റിട്ട. പ്രൊഫസർ ഡോ. എസ് ഭാസിരാജ് അനുസ്മരണ പ്രഭാഷണം നടത്തും. ചാക്താ ചടങ്ങിൽ താലൂക്കിലെ തലമുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും മുൻ താലൂക്ക് കൗൺസിൽ പ്രസിഡന്റുമായിരുന്ന മടവൂർ ഗോപാലപിള്ളയെ ആദരിക്കുന്നു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെ ആദരിക്കുന്നു.
താലൂക്ക് കൗൺസിൽ പ്രസിഡന്റ് എസ് വേണുഗോപാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം പ്രദീപ്, ആർ.രാജു, സി ദേവരാജൻ, സി.ജി വിഷ്ണു ചന്ദ്രൻ, ആർഎസ് അനൂപ്, എൻ മോഹനൻ നായർ , സി. ചന്ദ്രബോസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി. കൊച്ചു കൃഷ്ണ കുറുപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ലൈബ്രേറിയൻ ബി.എസ് ചന്തു ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും. തുടർന്ന് ജെ വി കല്യാണി അവതരിപ്പിക്കുന്ന വയലിൻ കലാപരിപാടി അരങ്ങേറും.