മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പ്രതികരണ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വൻ പ്രതിഷേധം

IMG-20240704-WA0032

പാവപ്പെട്ട രോഗികളുടെ ഏക ആശ്രയകേന്ദ്രമായ മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. തലസ്ഥാനനഗരിയിലെ ആരോഗ്യം കാക്കുന്ന ഈ ആതുരാലയത്തിൽ ചികിത്സയ്ക്കായി എത്തുന്നവർക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല.14 ലും ഇരുപത്തി ഏഴിലും, 28 ലും വാർഡുകളിൽ അഡ്മിറ്റ് ആകുന്ന രോഗികളെ ബെഡിൽ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യം പോലുമില്ല എന്നിങ്ങനെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വൻ പ്രതിഷേധവുമായി പ്രതികരണവേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിനു മുന്നിലെത്തിയിരിക്കുന്നത്.

ഓ. പി യിലും കാഷ്വാലിറ്റിയിലും ആവശ്യമായ സ്റ്റാഫുകൾ ഇല്ലാത്തതും പാവം രോഗികളെ വലയ്ക്കുന്നു. സർജറിക്കായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സർജറി ഡേറ്റുകൾ അനന്തമായ നീളുന്നു.ആവശ്യത്തിനു അനസ്തീഷ്യ ഡോക്ടർമാരും ഇല്ലാത്ത സാഹചര്യം.അവസാനമായി കാരുണ്യ ബെനെവേലന്റ് ഫണ്ട് നിർത്തിയും രോഗികളെ ശിക്ഷിക്കുന്ന നടപടികളാണ് അധികാരി വർഗ്ഗങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എംഎ ലത്തീഫ് പറഞ്ഞു. 28ആം വാർഡിൽ നടക്കുന്നത് ഗവൺമെന്റും മെഡിക്കൽ കോളേജും ചേർന്ന് നടത്തുന്ന സ്പോൺസേർഡ് മനുഷ്യാവകാശ ലംഘനമാണെന്ന് എം. എ ലത്തീഫ് പറഞ്ഞു.കാരുണ്യ പദ്ധതി പുനസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

പ്രകടനം 11 മണിയോടുകൂടി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് തുടങ്ങി നൂറുകണക്കിന് പ്രതികരണ വേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിലേക്ക് എത്തി. മാർച്ച് എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.നേമം അഷ്‌കർ, ശ്രീചന്ദ്. എസ്, അൻസർ, അജയരാജ്, ശരത് ശൈലേശ്വരൻ, സഞ്ജു,ഷജിൻ മാടൻവിള,ഫാറൂഖ് കണിയാപുരം മോനിഷ്,ഭരത്,രാഹുൽ, ആകാശ്, ഷാനി,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!