നെടുമങ്ങാട് :-വലിയമല ഐ.എസ്.ആർ.ഒ യിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ 55 കാരൻ പോലീസ് പിടിയിൽ. തൊളിക്കോട് വേങ്കക്കുന്ന് മുരുക വിലാസത്തിൽ ജി. മുരുകനെയാണ് വലിയമല പോലീസ് പിടികൂടിയത്.
പ്രതി നെടുമങ്ങാട് പ്രമുഖ ബാറിൽ എത്തിയപ്പോൾ പണം കൊടുത്ത ഒരു വ്യക്തി പിടികൂടി നെടുമങ്ങാട് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
. തുടർന്ന് ഇയാളെ വലിയമല സ്റ്റേഷന് കെെമാറി. കരാർ വ്യവസ്ഥയിൽ വലിയമല ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് മുരുകൻ്റെ വലയിൽ വീണ ഇരുപത്തി അഞ്ചോളം ആൾക്കാർ വലിയമല പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
കൊറോണ കാലത്ത് പലരിൽ നിന്നും പല തവണയായാണ് കാശ് കെെപറ്റിയിട്ടുള്ളത് എന്ന് പരാതിക്കാർ പറഞ്ഞു.
പണം നൽകിയവർ ജോലിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിച്ച് സമാധാനിപ്പിക്കും. തുടർന്ന് ഐ എസ് ആർ ഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ ചിലർ ഇയാൾക്കെതിെരെ കേസ് കൊടുക്കാൻ തയാറായത്.
പക്ഷേ പണം നൽകിയ തെളിവുകൾ പരാതിക്കാരുടെ പക്കൽ ഒന്നുമില്ലയെന്ന കാരണം പറഞ്ഞ് വലിയമല പോലീസ് കേസ് എഫ്.ഐ.ആർ. ഇടാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ മൂന്ന് സി എം പി ഫയൽ ചെയ്ത് പോലീസിനെ കൊണ്ട് കേസ് എടുപ്പിക്കുകയായിരുന്നു
കാട്ടാക്കട അമ്പൂരിയിലെ രത്നകുമാർ, ലതിക എന്നിവരിൽ നിന്നും രണ്ടര ലക്ഷവും നെടുമങ്ങാട് നിന്ന് ലക്ഷ്മിപ്രിയ, രാജേഷ്.എസ്, വിനോദ് പി. എൽ, നിത ബി രാജ്, ശശികല ‘സി, വിവേക് കുമാർ, അരുൺ കുമാർ, ഗംഗ, പൂർണ്ണിമ, ഉമാദേവി, ആതിര ,രാഹുൽ എന്നിവരിൽ നിന്നും 40 ലക്ഷവും നിതയിൽ നിന്നു 18 ലക്ഷവും ആനാട് ലതയിൽ നിന്ന് 15 ലക്ഷവും വിളപ്പിൽശാലയിലുള്ള ബിബിറ്റോ, മെർലിൻ ജോസ്, ഷിബു എന്നിവരിനിന്നും 42 ലക്ഷവും നെടുമങ്ങാട് ആതിര,വലിയവിള ശ്രീജിത്ത്, ചിറയിൻകീഴ് ശിവപാൽ, നെടുമങ്ങാട് ഗണേഷ്, ദിവ്യ എന്നിവരിനിന്ന് 9 ലക്ഷവും ആറ്റിങ്ങൽ രോഹിണി, രേവതി എന്നിവരിൽനിന്നും 9 ലക്ഷം, കൊല്ലംങ്കാവ് ശ്രീനയിൽ നിന്നും 3 ലക്ഷം, നെടുമങ്ങാട് വിവേകിൻ്റെ പക്കൽ നിന്നും രണ്ട് ലക്ഷം, ചുള്ളിമാനൂർ തനൂജയിൽ നിന്നും രണ്ട് ലക്ഷം രൂപയാണ് മുരുകൻ പണം വാങ്ങിയിട്ടുള്ളത് എന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പ് പുറത്തായതോടെ പല സ്ഥലങ്ങളിൽ നിന്നായ നിരവധി പേർ പരാതിയുമായി എത്തുകയാണ്. മാധ്യമ വാർത്തകൾ പുറത്ത് വന്നാൽ കൂടുതൽ പരാതി ലഭിക്കാൻ സാധ്യയുണ്ടെന്നും പോലീസ് പറഞ്ഞു.