പെരുംകുളം എ എം എൽ പി എസിലാണ് ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറും, കഥാപാത്രങ്ങളും ഒത്തു ചേർന്നത്.
ലാംഗ്വേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഒറ്റകണ്ണൻ പോക്കർ, പാത്തുമ്മ എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹ്‌റ, സൈനബ, ആനവാരി രാമൻ നായർ തുടങ്ങി ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ,അധ്യാപകരായ ഷിജി,രജിത, സൂര്യ, രാജലക്ഷ്‌മി എന്നിവർ പങ്കെടുത്തു