ആറ്റിങ്ങൽ : ഇക്കൊല്ലത്തെ മാനവസേവ വെൽഫയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം സിനിമതാരം സലിംകുമാറിന്. ആഗസ്റ്റ് 15നു വൈകിട്ട് 5 മണിക്ക് (പൊയ്കമുക്ക് തിപ്പട്ടി ഓഡിറ്റോറിയം) തുണ്ടുവിൽ സത്യനേശൻ നഗർ വച്ചു നടക്കുന്ന മാനവസേവ വാർഷികാഘോഷത്തിൽ പുരസ്‌കാരം സമ്മാനിക്കും. ശില്‌പവും പ്രശസ്തി പത്രവും 25,000/- രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിക്കും.
ഭരത് ഗോപി പുരസ്കാരം സിനിമാതാരം സലിംകുമാറിനും, മാനവസേവ പുരസ്കാരം ഗോകുലം മെഡിക്കൽ കോളേജ് എംഡി കെ കെ മനോജനും, സ്പെഷ്യൽ ജൂറി പുരസ്‌കാരം സീരിയൽ താരം കൃഷ്‌ണേന്ദുവിനും സമ്മാനിക്കും.
ഈ വർഷത്തെ കർമ്മശ്രേഷ്ട പുരസ്‌കാരം ജയൻ. ബി (എസ്എച്ച്ഒ , പോലീസ്), അനിലകുമാരി കെപി (മുൻ പഞ്ചായത്ത് സെക്രട്ടറി) സുഭാഷ് വി (മുൻ ഹെഡ് മാസ്റ്റർ) ചന്ദ്രികകുമാരി (എംഡി , പൊന്നൂസ് വ്യദ്ധസദനം) എന്നിവർക്ക് സമ്മാനിക്കും.
തുടർന്ന് വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനങ്ങൾക്കും മികച്ച സംരഭകർക്കുളള പ്രത്യേക പുരസ്കാരവും മാധ്യമ പുരസ്‌കാരങ്ങളും നൽകും.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും.
മുകേഷ് എംഎൽഎ ജൂറി ചെയർമാനും അഡ്വ: ലെനിൻ. എസ്, അഡ്വ പി.ആർ. രാജീവ്, രഘുനാഥൻ ജ്യോത്സ്യർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും.