മനുഷ്യജീവിതം മധുരമെന്ന് ഓർമ്മപ്പെടുത്തുന്നവരാണ് ബഷീർ കഥാപാത്രങ്ങൾ : രാധാകൃഷ്ണൻ കുന്നുംപുറം

IMG-20240705-WA0060

ജീവിതനിഴൽപ്പാടുകളിൽ ഒളിഞ്ഞിരിക്കുന്ന ദു:ഖങ്ങളെ മറികടക്കാനുള്ള രാസവിദ്യഓർമ്മപ്പെടുത്തുകയാണ് ബഷീർ കഥാപാത്രങ്ങളെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം പറഞ്ഞു.

നാവായിക്കുളം ഡീസന്റ്മുക്ക് കെ സി എം എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചു കൊച്ചു സന്തോഷങ്ങളെ സ്വീകരിച്ചവരും അതിൽ ജീവിച്ചവരുമായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ. കണ്ണുകളിലെ ദു:ഖങ്ങളെ ചിരിയും തമാശകളും കൊണ്ട് മറികടക്കാൻ നമ്മെ പഠിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ രചനാ വൈഭവം. അതിനാൽ ലോകവും കാലവും ബഷീറിനെ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞു ബഷീറിനോടൊപ്പം കഥാപാത്രങ്ങളായ പാത്തുമ്മയും സുഹ്റയും മജീദും സ്കൂൾ മുറ്റത്ത് കുട്ടികളെ കാണാൻ കഥാപാത്രങ്ങളുടെ വേഷത്തിൽ എത്തി.സ്കൂൾ അങ്കണത്തിലെ മാവിൻ ചോട്ടിൽ നാടൻപാട്ടും നാടോടി കഥകളുമായവർ ഒത്തുചേർന്നു.

സ്കൂൾ ഓഡിറ്റോറിയക്കിൽ നടന്ന അനുസ്മരണ ചടങ്ങിൽ മദർ പി.ടി.എ പ്രസിഡന്റ്‌ നബിന അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ജയശ്രീ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ തോട്ടക്കാട് ശശി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം നഹാസ് ആശംസ അർപ്പിച്ചു. അദ്ധ്യാപകനായ ഇർഫാൻ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!