മുതലപ്പൊഴി സമരം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു

IMG-20240705-WA0054

മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം മരണമടഞ്ഞ 73 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക, മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മുതലപ്പൊഴിയിൽ ജൂൺ 2 മുതൽ സംഘടിപ്പിച്ച അനിശ്ചിത കാല നിരാഹാര സമരത്തിൽ പങ്കെടുത്ത് പോലീസ് ബലാൽക്കാരമായി അറസ്റ്റ് ചെയ്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കയും തുടർന്ന് ആശുപത്രിയിലും നിരാഹാര സമരം തുടർന്ന ഡി.ഡി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ പാർട്ടി നേതൃത്വത്തിൻ്റെ നിർദ്ദേശത്തെത്തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളിയായ ഷൈല നൽകിയ നാരങ്ങാനീര് കുടിച്ച് കൊണ്ടാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഡി.ഡി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത്ത് കുമാർ, മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരായ മോനി ശാർക്കര, എച്ച്.പി. ഹാരിസൺ, എ.ആർ നിസാർ, കെ.രഘുനാഥൻ, കെ. ഓമന, സജിത്ത് മുട്ടപ്പലം, പുതുക്കരി പ്രസന്നൻ, മാടൻവിള നൗഷാദ്, എസ്. വസന്തകുമാരി, നൗഷാദ് ഓ.ഐ.സി.സി, ഷഹീർ പെരുമാതുറ, അസീം ഖാൻ.എന്നിവരുടെ സാന്നിദ്ധ്യത്തിൽ സമരം അവസാനിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!