ചിറയിൻകീഴ് മുസലിയാർ കോളേജിൽ പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

ചിറയിൻകീഴ്: മുസലിയാർ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് പോളിടെക്നിക്കിൽ രണ്ടാം വർഷ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള എമർജിംഗ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ & ഫാബ്രിക്കേഷൻ സിവിൽ & റൂറൽ എൻജിനീയറിങ് എന്നീ കോഴ്സുകളിലേക്ക് 8,9 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.

ഐടിഐ/ കെജിസിഇ/ പ്ലസ് ടു/ വിഎച്ച്എസ്ഇ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ പ്ലസ് ടു വിഎച്ച്എസ്ഇ ഐടിഐ കെജിസിഇ എന്നിവയുടെ മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി തുടങ്ങിയ രേഖകളുമായി കോളേജിൽ എത്തേണ്ടതാണ്. നിലവിൽ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും കോളേജിൽ നേരിട്ട് എത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.ഫീസ് 7500രൂപ മാത്രം.എസ്.സി/എസ്.ടി/ഒഇസി എന്നീ വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കാനാകുന്നതാണ്.
9947448489

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!