ഞെക്കാട് സ്കൂളിൽ “പൂവനി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി പൂകൃഷി ആരംഭിച്ചു

IMG-20240708-WA0009

“ഓണത്തിന് ഒരു കൈകുമ്പിൾ പൂവ്” എന്ന ലക്ഷ്യത്തിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന “പൂവനി പദ്ധതി”യുടെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുഷ്പകൃഷിയ്ക്ക് തുടക്കമായി. ഒറ്റൂർ കൃഷിഭവനുമായി ചേർന്നാണ് “പൂവനി പദ്ധതി”യിൽ ചെണ്ടുമല്ലി പൂകൃഷി നടപ്പിലാക്കുന്നത്. ഓണക്കാലത്തേയ്ക്ക്‌ ആവശ്യമായ പൂക്കൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ കേരള സർക്കാർ ലക്ഷ്യമിടുന്നത്. ഒറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മതിരക്കോട് പ്രദേശത്തുള്ള പത്ത് സെന്റ് സ്ഥലത്താണ് വ്യത്യസ്ത ഇനങ്ങളിലുള്ള ചെണ്ടുമല്ലി തൈകൾ നട്ടത്.

ഒറ്റൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ എൻ.ലീന ചെണ്ടുമല്ലിയുടെ തൈ നട്ടു കൊണ്ട് ‘പൂവനി പദ്ധതി’യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അധ്യാപക രക്ഷകർതൃ സമിതി പ്രസിഡന്റ്‌ ഒ.ലിജ അധ്യക്ഷത വഹിച്ചു.


സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ, സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ്‌ സി.വി രാജീവ്‌, ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ എൻ.സന്തോഷ്‌, സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി ദീപ, അധ്യാപികമാരായ പ്രീതി, ദീപ, ശ്രീപ്രിയ എന്നിവർ സംസാരിച്ചു.

ഞെക്കാട് ഗവ. വിഎച്ച് എസ് സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗം എക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ് എന്നിവയിലെ അംഗങ്ങൾ സംയുക്തമായാണ് ചെണ്ടുമല്ലി പൂകൃഷിക്ക് നേതൃത്വം നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!