മടവൂർ: “കഥകളുടെ സുൽത്താൻ സ്മരണയിൽ” എന്ന ബാനറിൽ സാഹിത്യ സഭ സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്.
ബഷീർ അനുസ്മരണത്തിൻ്റെ ഭാഗമായാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ സാഹിത്യ സഭ സംഘടിപ്പിച്ചത്.
സാഹിത്യ സഭയിൽ വേഷമിട്ടെത്തിയ സൈനബ, സുഹറ, ഒറ്റ ക്കണ്ണൻ പോക്കർ ,എട്ടുകാലി മമ്മൂഞ്ഞ്, മൂക്കൻ തുടങ്ങി അനവധി കഥാപാത്രങ്ങളാണ് ബഷീറിൻ്റെ ജീവിതത്തെയും കൃതികളേയും പ്രമേയമാക്കി പേപ്പർ പ്രസൻ്റേഷൻ നടത്തിയത്.
ബഷീർ ദിനത്തിൽ ആട്, ഗ്രാമഫോൺ തുടങ്ങി ചില ബിംബങ്ങൾ താലോലിക്കപ്പെടുന്നതിനപ്പുറം ദിനാചരണങ്ങളിലെ അക്കാദമികാംശങ്ങളോട് പരമാവധി ചേർന്നു നില്ക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം പരിപാടികളിലൂടെ വിദ്യാലയം ഏറ്റെടുക്കുന്നതെന്ന് രക്ഷിതാക്കളെ അഭിസംബോധന ചെയ്യവെ പി.ടി.എ പ്രസിഡൻറ് സജിത്ത് മടവൂർ പറഞ്ഞു.
സാഹിത്യ സഭ,വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം നാടൻ പാട്ടുകലാകാരൻ സുഭാഷ് രംഗഭേരി ഉദ്ഘാടനം ചെയ്തു
“വിദ്യാലയം ഒരു സാംസ്കാരിക കേന്ദ്രം” എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ മിഷൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ വിദ്യാർഥി പ്രതിനിധി ഗൗരി നന്ദ സ്വാഗതവും ഹെഡ്മിസ്ട്രസ് അമ്പിളി ടീച്ചർ നന്ദിയും പറഞ്ഞു.