നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ 

നഗരൂർ : നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ. ആലംകോട് വിഎച്ച്എസ്എസിനു സമീപം അൻവർ മൻസിലിൽ സുഹൈൽ(27), ആലംകോട് വിഎച്ച്എസ്എസിനു സമീപം നിയാസ് മൻസിലിൽ നസീബ് ഷാ(26), ആലംകോട് വിഎച്ച്എസ്എസിനു സമീപം അൻവർ മൻസിലിൽ മുഹമ്മദ് സഹിൽ(23), വർക്കല മേൽവെട്ടൂർ അയന്തി റയിൽവേ പാലത്തിന് സമീപം റില്ലാസൽ അബ്ദുള്ള(21), അണ്ടൂർക്കോണം വില്ലേജ് ഓഫീസിന് സമീപം നബീൽ മൻസിലിൽ മുഹമ്മദ് നബീൽ(20), ആലംകോട് മേവർക്കൽ തൈയ്താവിന് സമീപം മുഹമ്മദ് ബാത്തിഷ(18), വെഞ്ഞാറമൂട് കണ്ണംകോട് കോട്രവീട് ദേവീ ക്ഷേത്രത്തിന് സമീപം ലാൽ ഭവനിൽ വിഷ്ണലാൽ( 21), ആലംകോട് വിഎച്ച്എസ്എസിനു സമീപം തെങ്ങുവിള വീട്ടിൽ അയാസ് മുഹമ്മദ്( 18),

ആലംകോട് കാവുനട സെയ്ദ് അലി മൻസിലിൽ മുഹമ്മദ് സെയ്‌ദ്‌ അലി (19) എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

 

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ബൈക്കും കാറും തമ്മിൽ ഏതാനും മാസങ്ങൾക്ക് മുൻപ് കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലെ വിരോധത്താൽ ഇന്നലെ സന്ധ്യ സമയത്ത് ആലംകോട് പള്ളിമുക്ക് വെച്ച് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകനായ മുഹമ്മദ് ആഷിഖുമായും മറ്റു ചില പ്രവർത്തകരുമായും വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് തിരികെ പോയ കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് തിരികെ ഇരുമ്പ് കമ്പി, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയ ആയുധങ്ങളുമായി എത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കൊടുവഴന്നൂർ കടമുക്ക് അഫ്സൽ മൻസിലിൽ മുഹമ്മദ് ആഷിഖ് ഉൾപ്പെടെയുള്ളവർക്ക് മാരകമായി പരിക്ക് ഏൽക്കുകയും ചെയ്തു. മുഹമ്മദ് ആഷിഖിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

നഗരൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണിൻെറ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ. പ്രതീപിൻറെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ബി ജയൻ, നഗരൂർ പോലീസ് സ്റ്റേഷൻ എസ് .ഐ ജെ അജയൻ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികൾക്കായി ഉള്ള അന്വേഷണം നടന്ന് വരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!