ലോക ചോക്ലേറ്റ് ദിനാചരണത്തിൻ്റെ ഭാഗമായി ജൂലായ് 7 ന് നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂൾ പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ എൽ.കെ.ജി. മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചോക്ലേറ്റ് നിർമ്മിച്ച് എല്ലാവർക്കും വിതരണം ചെയ്തു. ചോക്ലേറ്റ് നിർമ്മാണ രീതി ലളിതമായി കുട്ടികൾക്ക് മനസിലാക്കാൻ ഇതിലൂടെ കഴിഞ്ഞു. പ്രിൻസിപ്പാൾ മായാദേവി ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻ്റ് സുജിത് വിവിധ പരിപാടി ഉത്ഘാടനം ചെയ്തു.