തൃശൂർ: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാൺ മെരിഡിയൻ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കല്യാൺ ഡവലപ്പേഴ്‌സ് തൃശൂരിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാണ് മെരിഡിയൻ.
തൃശൂരിലെപ്രധാനറെസിഡൻഷ്യൽമേഖലയായ അയ്യന്തോളിലാണ് കല്യാൺ മെരിഡിയൻ എന്ന ആഡംബരപൂർണമായ ഭവനപദ്ധതി.11 നിലകളിലായി മനോഹരമായി രൂപകൽപന നിർവഹിച്ച 43 2ബിഎച്ച്കെ, 3 ബിഎച്ച്കെ അപ്പാർട്ട്മെന്റ്റ് യൂണിറ്റുകളാണ് കല്യാണ് മെരിഡിയനിലുള്ളത്. സ്വിമ്മിംഗ്ലൂൾ, ജിം, പാർട്ടിഹാള്, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെഏറ്റവുംവിശ്വസ്തആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻ്റെ സഹോദരസ്ഥാപനമാണ് കല്യാണ്‌ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിലവിൽ കല്യാണ് ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 90201 55555 എന്ന നമ്പരിൽ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയെ ചെയ്യുക.