ആറ്റിങ്ങൽ : ജൂലൈ -10 സിഐടിയു അഖിലേന്ത്യാതലത്തിൽ തൊഴിലാളികളുടെ അവകാശ ദിനമായി ആചരിച്ചു.
ലേബർ കോഡുകൾ പിൻവലിക്കുക,26,000 രൂപയായി മിനിമം വേതനമുയർത്തുക, ആശ, അംഗനവാടി, സ്കൂൾ പാചകം, എൻ എച്ച് എം, പാലിയേറ്റീവ് മേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കുക, 10 വർഷമായവരെ സ്ഥിരം ജീവനക്കാരാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലാളികൾ ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ്
എം. മുരളി അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, എസ്.ചന്ദ്രൻ ,ബി.ശിശോഭനൻ, അഡ്വ.സി.ജെ.രാജേഷ് കുമാർ, ബി.രാജീവ്, ആർ.ജറാൾഡ് എന്നിവർ സംസാരിച്ചു.
കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ചിന് ആർ.രാജശേഖരൻ, ലോറൻസ്, ബിജു.റ്റി,പി.വി.സുനിൽകുമാർ, ഡി.ബിനു, ലിജാബോസ്, ആർ.അനിത, ഗായത്രി ദേവി, എ.ആർ.റസൽ, കെ.ശിവദാസ്, ശിവൻപിള്ള, സന്തോഷ് കുമാർ , ബി.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. സിഐടിയു സംസ്ഥാന സെക്രട്ടറി സഖാവ് കാട്ടാക്കട ശശിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽകിഴക്കേ നാലുമുക്കിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.