നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 22 വാർഡിലും തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താതെ ഇരുട്ടിലായിട്ട് മാസങ്ങൾ ആയി. ഇരുട്ടിൻ്റെ മറവിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുകയും ചെയ്തിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തിരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി. നാവായിക്കുളം സൗത്ത്.നോർത്ത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കർഷകമോർച്ച ജില്ല പ്രസിഡന്റ് മണമ്പൂർ ദിലീപ് നിർവ്വഹിച്ചു. ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ്.ഐ.ആർ, നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് രാജീവ് ചിറ്റായിക്കോട്, പാർലമെൻ്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ,
നോർത്ത് ഏരിയ പ്രഭാരി ബോസ് കുമാർ,
വാർഡ് മെമ്പർമാരായ ജിഷ്ണുഎസ്, ഗോവിന്ദ്
കുമാർ ജി , ബി.ജെ.പി നേതാക്കളായ വിജയൻ പിള്ള, പ്രകാശ് പൊന്നറ, അശോകൻ പൈവേലിക്കോണം, ജയപ്രകാശ്, സന്തോഷ് പറകുന്ന് എന്നിവർ പങ്കെടുത്തു