ആറ്റിങ്ങൽ : കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആറ്റിങ്ങലിൽ നടന്നു. ആറ്റിങ്ങൽ മാമം എസ് എസ് പൂജ കൺവെൻഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ ടി. ജി. എ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പൂജ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി എസ് പട്ടാഭിരാമൻ മുഖ്യപ്രഭാഷണം നടത്തി.
ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി എന്നിവർ മുഖ്യാതിഥികളായി. കെ ടി ജി എ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ശാക്കിർ ഫിസ, സംസ്ഥാന സെക്രട്ടറി കെ കൃഷ്ണൻ, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് മുജീബ്, തിരുവനന്തപുരം സിറ്റി മേഖല രക്ഷാധികാരി ആർ ശങ്കർ റെഡ്ഢിയാർ , സംസ്ഥാന രക്ഷാധികാരി അഡ്വ ശങ്കരൻകുട്ടി സ്വയംവര, ജില്ലാ സെക്രട്ടറി സജീർ രാജകുമാരി, ജില്ലാ ട്രഷറർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു