വർക്കലയിൽ ഭീമ ജുവലറിയുടെ ഗ്രാൻഡ് എക്സ്പോ ആൻഡ് സെയിൽ ഇന്ന് രാത്രി 8 മണി വരെ.

IMG_20240713_08531095

വർക്കലയിൽ ഭീമ ജുവലറിയുടെ ഗ്രാൻഡ് എക്സ്പോ ആൻഡ് സെയിൽ ഇന്ന് രാത്രി 8 മണി വരെ. ജൂലൈ 11നു ആരംഭിച്ച  എക്സ്പോ ആൻഡ് സെയിലിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.  വർക്കല നിവാസികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് എക്സ്പോയെ സമീപിക്കുന്നത്.ജൂലൈ 11 മുതൽ 13 വരെയാണ് വർക്കല പുത്തൻചന്തയിലെ കിങ്‌സ് ഹാളിൽ ആറ്റിങ്ങൽ ഭീമ ജുവലറിയുടെ നേതൃത്വത്തിൽ ഗ്രാൻഡ് എക്സ്പോ ആൻഡ് സെയിൽ നടക്കുന്നത്.എക്സ്പോയിൽ ഭീമ ജുവലറി അനാവരണം ചെയ്ത ശ്രീപത്മനാഭ സ്വാമി വിഗ്രഹത്തിന്റെ പ്രദർശനവും നടക്കുന്നുണ്ട്. വിഗ്രഹം നേരിൽ കാണാനും ഫോട്ടോ എടുക്കാനും ധാരാളം പേർ എത്തുന്നുണ്ട്.വർക്കലയിലും പരിസരത്ത് ഉള്ളവർക്കും ഭീമ ജുവലറിയുടെ മികച്ച കളക്ഷസ് ലഭ്യമാക്കാനും ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പുതിയ സ്വർണാഭരണങ്ങൾ നൽകാനുമാണ് ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. പണിക്കൂലിയിൽ 50% വരെ ഇളവ്,  സ്വർണ നാണയങ്ങൾ സമ്മാനം, ഡയമൻഡ് ക്യാരറ്റിനു 12000 രൂപയുടെ കിഴിവ്, പഴയ സ്വർണത്തിന് കൂടുതൽ മൂല്യം,ഒരു ശതമാനം പണിക്കൂലിയിൽ ആരംഭിക്കുന്ന ആഭരണങ്ങൾ എല്ലാം ഈ എക്സ്പോ ആൻഡ് സെയിലിൽ ഉണ്ട്. കൂടാതെ പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവർക്ക് മികച്ച എക്സ്ചേഞ്ച്‌ ഓഫറുകളുമുണ്ട്.   അനുദിനം മാറി വരുന്ന സ്വർണത്തിന്റെ വിലയെ ഭയക്കാതെ പവന് 500 രൂപ നൽകി അഡ്വാൻസ് ബുക്കിങ് നടത്തി വെക്കാനുള്ള അവസരവുമുണ്ട്. ഇത് കൂടാതെ ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.ആയിരക്കണക്കിന് ആഭരണങ്ങളുടെ കളക്ഷൻസാണ് ഭീമ ജുവലറി എക്സ്പോയിൽ ഒരുക്കിയിട്ടുള്ളത്. ഇന്ന് രാത്രി 8 മണി വരെയാണ് വർക്കല പുത്തൻചന്ത കിങ്‌സ് ഓഡിറ്റോറിയത്തിൽ ഭീമ ജുവലറിയുടെ ഗ്രാൻഡ് എക്സ്പോ ആൻഡ് സെയിൽ നടക്കുന്നത്. ഇനിയും എക്സ്പോയിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ എത്തുക, സ്വർണ വിസ്മയങ്ങളുടെ നേർക്കാഴ്ചകൾ അനുഭവിക്കുവാനും മികച്ച ഓഫറിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാനും സമ്മാനങ്ങൾ നേടാനും  ഇതൊരു മികച്ച അവസരമാണ്

വീഡിയോ കാണാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!