കല്ലമ്പലം: കടുവയിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ ടി സി ടി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സാന്ത്വന പരിചരണ മേഖലയിൽ ശില്പശാല സംഘടിപ്പിച്ചു. വർക്കല-ചിറയിൻകീഴ് താലൂക്കുകളിൽ ആദ്യമായി വിദ്യാർത്ഥികൾ നയിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
വൈദിക വിദ്യാർഥികളും നഴ്സിംഗ് വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള കെടിസിടിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ സേവന സന്നദ്ധരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച പാലിയേറ്റീവ് ടീമിൻറെ ഉദ്ഘാടനം കെ ടി സി ടി ട്രസ്റ്റ് സെക്രട്ടറി എ എം എ റഹിം നിർവഹിച്ചു. ഇന്നത്തെ അണു കുടുംബ പശ്ചാതലത്തിൽ ഇത്തരം കൂട്ടായ്മകൾ വിദ്യാർഥികളിൽ സാമൂഹ്യബോധം ഇടയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലിയേറ്റീവ് ശില്പശാലയിൽ കെ ടി സി റ്റി സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ നീന അദ്യക്ഷത വഹിക്കുകയും തിരുവനന്തപുരം ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ റോയ് ജോസ് നേതൃത്വം കൊടുക്കുകയും താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്സുമാരായ അശ്വതി, ശ്രുതി എന്നിവർ ക്ലാസ്സ് എടുത്തു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ജില്ലാ സെക്രട്ടറി വിനേഷ് വിദ്യാർത്ഥികളുടെ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം സദസ്സിന് പരിചയപ്പെടുത്തി.
ചടങ്ങിൽ സൗഹൃദ പാലിയേറ്റീവ് കെയർ സെക്രട്ടറി ഖാലിദ് പനവിള, കെ റ്റി സി റ്റി നഴ്സിംഗ് കോളേജ് ചെയർമാൻ സജീർ ഖാൻ എന്നിവർ സംസാരിച്ചു.