നഗരൂർ : ശ്രീ ശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൗട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ Releasing of activity pack on Adolesent Health-“Health Harmony” ആക്ടിവിറ്റിയോടനുബന്ധിച്ച് അനീമിയ ബോധവത്കരണം,കൈകഴുകൽ ശുചിത്വം, ഉഷ്ണ തരംഗ സുരക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധ വൽക്കരണ ക്ലാസും ഹീമോഗ്ലോബിൻ പരിശോധനയും നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ ഡോ.കണ്ണൻ രാജ് ന്റെ നേതൃത്വം വഹിച്ചു. പ്രിൻസിപ്പൽ മായാദേവി അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ ആശ ടീച്ചർ, പി.ടി.എ. അംഗം ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി പ്രഭ ടീച്ചർ, യൂണിറ്റ് ലീഡർ അഭിറാം, തുടങ്ങിയവർ പങ്കെടുത്തു. സ്കൗട്ട് യൂണിറ്റ് ലീഡർ കൃഷ്ണ സ്വാഗതവും കാർത്തിക് നന്ദിയും പറഞ്ഞു.
അനീമിയ, ഉഷ്ണ തരംഗം, കൈകൾ കഴുകൽ എന്നിവയെ കുറിച്ച് സിസ്റ്റർ ശ്രുതി ക്ലാസുകൾ നൽകി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ചെയ്തു.
തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷകർത്താക്കക്കും ഹീമോഗ്ലോബിൻ പരിശോധന നടത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.