ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഡ്രോൺ ശില്പശാല.

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ. പ്ലേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ട്രാവൻകൂർ ഏവിയേഷനുമായി സഹകരിച്ച് ഡ്രോൺ അസംബ്ലിംഗ്, ഡ്രോൺ സർവേയിംഗ്, ഡ്രോൺ അഗ്രികൾച്ചറൽ പർപ്പസ് എന്നീ വിഷയങ്ങളിൽ ശില്‌പശാലയും വിവിധ തരം ഡ്രോണുകളുടെ പ്രദർശനവും ഡ്രോൺ എയർ ഷോയും നടത്തി.

ഡ്രോൺ ടെക്നീഷ്യൻ മേഖലയിലെ തൊഴിലവസരങ്ങൾ, ഡിജിറ്റൽ സർവേയിംഗിന്റെ വിവിധ തരതത്തിലുള്ള ഉപയോഗങ്ങൾ കാർഷിക ആവശ്യങ്ങൾക്ക് ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ കുട്ടികൾക്ക് അവബോധം നൽകാൻ ശില്പശാല കൊണ്ട് കഴിഞ്ഞു. ഡ്രോൺ സർവേയിംഗ് നൈപുണ്യ വികസന കോഴ്സായി കുട്ടികൾക്കു തൊഴിൽ മേഖലയിൽ പ്രവേശിക്കുന്ന തിനുവേണ്ടി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ റ്റി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്ലേസ്മെൻ്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ. അദ്ധ്യക്ഷത വഹിച്ചു.

പ്ലേസ്മെൻ്റ് ഓഫീസർ ആദർശ് സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിൽ.ബി. കൃതഞ്ജതയും രേഖപ്പെടുത്തി. ട്രാവൻകൂർ ഏവിയേഷൻ കമ്പനി ഡയറക്ടർ ആർ.എസ്. അനൂപ്, ഡ്രോൺ പൈലറ്റുമാരായ കിരൺ.ജെ.പ്രകാശ്, അഖിൽ.എം, സൂരജ് കൃഷ്ണ, എ.അരവിന്ദ് രാഹുൽ തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!