ചിറയിൻകീഴ് : കൂന്തള്ളൂർ ഗവ. എൽ.പി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരി സ്കൂളിന് സംഭാവനയായി നിർമിച്ചു നൽകിയ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.ശശി എം.എൽ.എ ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത.എസ്, വാർഡ് മെമ്പമാരായ ആർ.മനോന്മണി, ഷൈജ നാസർ, എസ്.എം.സി ചെയർമാൻ ടോമി.വി.എസ്, സ്കൂൾ വികസന സമിതിയംഗം ജെ.ശശി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ഷീല.എൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന.എ.എസ് നന്ദിയും പറഞ്ഞു

 
								 
															 
								 
								 
															 
															 
				

