ഞെക്കാട് ഗവ. വിഎച്ച്എസ് സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗത്തിലെ ഏഴാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പുഷ്പോത്സവം സംഘടിപ്പിച്ചു.

വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ഒ.ലിജ അധ്യക്ഷത വഹിച്ചു.
ഒറ്റൂർ കൃഷിഓഫീസർ എൻ.ലീന, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ്, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എസ്.ശ്രീജ, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എൻ.സന്തോഷ് എന്നിവർ സംസാരിച്ചു.
സ്കൂളിലെ അധ്യാപക -അനധ്യാപക പ്രതിനിധികൾ, എൻസിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
 
								 
															 
								 
								 
															 
															 
				

