ആറ്റിങ്ങൽ : കെ.എം.സി.ഡബ്ല്യു.എഫ് ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കണ്ണമ്മൂല ഉദ്ഘാടനം ചെയ്തു.
സർക്കാർ സർവ്വീസ് ചട്ടപ്രകാരം കണ്ടിജെൻ്റ് തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളെക്കുറിച്ചും പഠന ക്ലാസിൽ പ്രതിപാദിച്ചു.
ജില്ലാ കമ്മറ്റി അംഗവും മുൻ നഗരസഭാ ചെയർമാനുമായ സി.ജെ. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അമ്പിളി സ്വാഗതം പറഞ്ഞു.
പ്രസിഡൻ്റ് ശശികുമാർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം ആർ.കെ.മനോജ് പരിപാടിക്ക് നന്ദി പറഞ്ഞു.