കിളിമാനൂർ കൊട്ടാരത്തിന് മുൻവശത്തുള്ള പാടശേഖരത്തിൽ ബ്ലോക്ക് കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ നടന്ന നടീൽ ഉത്സവം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.മുരളി ഉത്ഘാടനം ചെയ്തു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മനോജ്, കൊട്ടാരം സെക്രട്ടറി രാമവർമ്മതമ്പുരാൻ, വാർഡ് മെമ്പർ എം.എൽ.ബീന, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, നാട്ടുകാർ എന്നിവരും പങ്കെടുത്തു, കിളിമാനൂർ സ്പെഷ്യൽ യുപിഎസ്സിലേയും ആർ.ആർ.വി.സ്കൂളിലേയും കുട്ടികൾ കൂടി പങ്കെടുത്തതോടെ കൊട്ടാരം ഏലാ ഉത്സവലഹരിയിലായി