കിളിമാനൂർ : വീട്ടുകാരും ബന്ധുക്കളും നോക്കിനിൽക്കെ മധ്യവയസ്കൻ തൂങ്ങിമരിച്ചു. കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനടുത്ത് പഴയകുന്നുമ്മൽ മങ്കാട് ആമ്പാടി ഭവനിൽ അഭിലാഷ്(50)ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നോക്കിനിൽക്കെ മുറിക്കുള്ളിൽ കതകടച്ച് ശേഷം തൂങ്ങിമ രിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.ഭാര്യയും രണ്ട് മക്കളും ഉണ്ട്. ജനൽ പാളിയിലൂടെ അഭിലാഷ് തൂങ്ങുന്നത് കണ്ട് ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കിളിമാനൂർ പോലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.