ആലംകോട്: ആലംകോട് ഗവ. എൽപിഎസ് വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യയന വർഷത്തിലെ പ്രഥമ ഇൻലൻഡ് മാഗസിൻ പുറത്തിറക്കി. മാഗസിൻ പ്രകാശനം ആറ്റിങ്ങൽ ബി ആർ സി,ബി പി സി വിനു.എസ് വിദ്യാർത്ഥി പ്രതിനിധി ഹാജറക്ക് നൽകി നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് റിജാ സത്യൻ സ്വാഗതം പറഞ്ഞു. ക്ലസ്റ്റർ കോർഡിനേറ്റർമായ ടീച്ചർ ആശംസകൾ പറഞ്ഞു.കുട്ടികളുടെ കുഞ്ഞെഴുത്തിനെ പ്രോത്സാഹിപ്പിക്കാനും വായനയും സർഗാത്മകതയും വളർത്താനും ഈ പ്രവർത്തനം വഴി സാധ്യമാകുമെന്ന് ക്ലബ്ബ് കൺവീനർ വിനു വി എസ് വിശദീകരിച്ചു. അടുത്ത പതിപ്പ് ബഷീർ പതിപ്പായി പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.