തോന്നയ്ക്കൽ ഖബറഡി മുസ്ലിം ജമാഅത്ത് 29- മത് സ്വലാത്ത് വാർഷികവും മതവിഞ്ജാന സദസ്സും

ei6E4TR43904

തോന്നയ്ക്കൽ ഖബറഡി മുസ്ലിം ജമാത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16,17 തീയതികളിൽ 29 – മത് സ്വലാത്ത് ഹൽക്ക വാർഷികം  നടക്കും. വാർഷികത്തോടനുബന്ധിച്ച് മതവിജ്ഞാന സദസ്സ്, ദുആ മജ്ലിസ്, ക്യാൻസർ നിർണ്ണയ ക്യാമ്പ് എന്നിവ  നടക്കും.

ജൂലൈ 16 ന് രാത്രി 7 മണിമുതൽ അബുറബീഹ് സ്വാദകത്തുള്ള ബാഖവി പ്രഭാഷണം നടത്തും.

ജൂലൈ 17 ന് രാത്രി 7 മണി മുതൽ ഖബറഡി കെഎച്ച്എംജെ ഹിഫിള് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ കെ . പി അബുബക്കർ ഹസ്സ്രത്ത് ആദരിക്കും. തുടർന്ന് സ്വലാത്ത് വാർഷികവും ദുആ മജിലിസും പെരിങ്ങാട് അബുമുഹമ്മദ് ഇദ്രീസ് ഷാഫി നേതൃത്വം നൽകും.

ജൂലൈ 20 ന് പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്തും കൊയ്‌തൂർക്കോണം പുണ്യം കൂട്ടായ്മ, ഖബറഡി മുസ്ലിം ജമാഅത് പാലിയേറ്റീവ് ഫൗണ്ടേഷൻ സംയുക്തമായി നടത്തുന്ന ആർസിസിയിലെ ഡോക്ടർമാർ നയിക്കുന്ന ക്യാൻസർ നിർണയ ക്യാമ്പ് നടത്തും . ക്യാമ്പിൽ പങ്കെടുക്കുന്നതിന് നേരത്തെ രജിസ്ട്രർ ചെയ്യേണ്ടതുണ്ട്.

രജിസ്ട്രേഷനായി താഴെ കാണുന്ന മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക….

9446 177 989,

9544 664 331,

9847 644 566.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!