അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് അഞ്ചുതെങ്ങിൽ നിന്നുള്ള വിദ്യാർത്ഥികളും.

IMG-20240715-WA0009

ഗ്ലോബൽ യങ് റിസർച്ചേഴ്‌സ് അക്കാദമിയും അമേരിക്കയിലെ ഓറിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെം ഫോർ ഗേൾസ് സംഘടനയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച മൂന്നു ദിവസത്തെ ഇൻ്റർനാഷനൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് അഞ്ചുതെങ്ങിൽ നിന്നുള്ള വിദ്യാർഥികളും.

ഇന്ത്യയിലേയും വിദേ ശത്തെയും 200 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികം കുട്ടി ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ച സമ്മേളനത്തിൽ അഞ്ചുതെങ്ങിൽ നിന്ന് അനിത, മൈക്കിൾ, ആരോൺ, സലീം, എബിൻസൺ, ജൂഡ്സൺ, സോനാ മെറിക് എന്നിവരാണ് റിസർച്ച് സമ്മേളനത്തിൽ പങ്കെടുത്തത്.

അനിത മൈക്കിൾ, എബിൻസൻ ജൂഡ്സൺ തുടങ്ങിയവർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, സോനാ മെറിക് സെക്രട്ട് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ നിന്നും ആരോൺ സലിം, ഹോളി ഇന്നസെൻസ് പബ്ലിക് സ്കൂൾ, വെണ്ണിയോട് സ്കൂളിൽ നിന്നുമുള്ളവരാണ്. എല്ലാവരും 9ആം ക്ലാസ് വിദ്യാർത്ഥികളാണ്. അഞ്ചുതെങ്ങ് കോട്ടയ്ക്ക് ചുറ്റുമുള്ള ശബ്ദമലിനീകരണമാണ് വിഷയമായി അവതരിപ്പിച്ചത്.

ഫാദർ വിൻസന്റ്, ഫാദർ ഷിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികൾ റിസർച്ച് കംപ്ലീറ്റ് ചെയ്തത്. സ്നേഹാരാമിൽ അവരുടെ കോച്ച് സോണിമോൾ ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!