കെ.എസ്.ആർ.ടി.സി ബസിൽ നഴ്സിംഗ് വിദ്യാർഥിക്ക് നേരെ അതിക്രമം

കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസിൽ നഴ്സിംഗ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷ് (29) ആണ് പിടിയിലായത്.

ഉച്ചയ്ക്ക് രണ്ടിന് കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ ആണ് സംഭവം. ബസിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റു മാറാൻ ശ്രമിച്ചു. പ്രതി തടസപ്പെടുത്തി. സീറ്റിൽ നിന്നു ഇറങ്ങാൻ ശ്രമിച്ച പെൺകുട്ടിയെ കടന്നു പിടിച്ചു. ഇത് ശ്രദ്ധയിൽപെട്ട വനിതാ കണ്ടക്ടർ പെൺകുട്ടിയുടെ രക്ഷയ്ക്കെത്തി. പെൺകുട്ടി കൊല്ലത്തുനിന്നുമാണ് ബസിൽ കയറിയത്. പ്രതി കൊട്ടിയത്തുനിന്നു കയറി.

പാരിപ്പള്ളി കഴിഞ്ഞതോടെ ശല്യം രൂക്ഷമാവുകയും കണ്ടക്ടറും യാത്രക്കാരും ഇടപെടുകയും ചെയ്തു. തുടർന്ന് ബസ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് ഡ്രൈവർ എത്തിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ തടഞ്ഞു വച്ച് കല്ലമ്പലം പൊലീസിനെ എൽപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!