കിളിമാനൂർ : കേരള സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിളിമാനൂർ കൃഷി ഭവന്റെ സഹകരണത്തോടെ പ്രദേശത്തെ കുടുംബാംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡൻ്റ് ഹരികൃഷ്ണൻ.എൻ നിർവ്വഹിച്ചു. ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരി മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഷീജാ രാജ്, ഖജാൻജി അർ. അനിൽ കുമാർ, വൈസ്.പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്, ജയചന്ദ്രൻ, വിജയൻ, വത്സകുമാരൻ നായർ, ശെൽവകുമാർ, സജിത, ധന്യ, അനിത തുടങ്ങിയവർ പങ്കെടുത്തു.