കുറ്റിച്ചൽ കോട്ടൂരിൽ വീടിനു മുകളിലൂടെ റബ്ബർമരം കടപുഴകി വീണു.

കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ, കൊച്ചുകോണത്ത് ശ്രേഷ്ഠ ഭവനിൽ സതീശൻ നായരുടെ ഷീറ്റിട്ട വീടിന് മുകളിലൂടെ വൻ റബ്ബർ മരം കടപുഴകി വീണു.

സ്വകാര്യ വ്യക്തിയുടെ വിളയിൽ നിന്ന മരമാണ് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് കടപുഴകി വീണത്. വീടിൻറെ മേൽക്കൂരയിലെ അലൂമിനിയം ഷീറ്റ് പൂർണമായും തകർന്നു.
വീടിൻറെ അടുക്കള ഭാഗം ചുവരിൽ നിന്ന് തെന്നി മാറി. ഒരു ലക്ഷം രൂപയോളം നഷ്ടം വരുന്നതായി കണക്കാക്കുന്നു. കുറ്റിച്ചൽ മണ്ണൂർക്കര വില്ലേജ് ഓഫീസറുടെ അധികാരപരിധിയിൽ വരുന്ന പ്രദേശമാണ് ഇത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!