കിളിമാനൂർ:സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ ആർപ്പോ 2024 പദ്ധതി ആരംഭിച്ചു. ബി ആർ സി പരിധിയിലെ വിഭിന്നശേഷി കുട്ടികൾക്ക് നൽകിവരുന്ന അഗ്രോ തെറാപ്പിയുടെ തുടർച്ചയായി ഈ വർഷം ചെണ്ടുമല്ലി കൃഷിയാണ് ആർപ്പോ 2024 എന്ന പേരിൽ നടത്തുന്നത്.
പൊന്നോണ പുലരിയിൽ ഒരു വട്ടിപ്പൂവ് എന്ന സന്ദേശവുമായി ആർപ്പോ 2024 പദ്ധതി ബി ആർ സി വളപ്പിലാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം വെള്ളല്ലൂർ പാടശേഖരത്ത് നെൽകൃഷിയാണ് കുട്ടികൾക്ക് അഗ്രോ തെറാപ്പി ഭാഗമായി പരിചയപ്പെടുത്തിയിരുന്നത്.
ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ചെണ്ടുമല്ലിച്ചെടികൾ ബിപിസി നവാസ് കെ ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബി പി സി നവാസ്, കെ ട്രെയിനർ വിനോദ് ടി, വൈശാഖ് കെ എസ് , സി ആർ സി കോർഡിനേറ്റേഴ്സ്, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്, എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.