വാമനപുരം മണ്ഡലത്തിലെ തൊഴിൽ പരിശീലനകേന്ദ്രമായ കളമച്ചൽ ഐ.ടി.ഐ.യിൽനിന്ന് 48 ട്രെയിനികൾക്ക് പ്ളേസ്മെൻറ് ലഭിച്ചു.
ഓഗസ്റ്റിൽ പുറത്തിറങ്ങുന്ന ഡ്രാഫ്റ്റ്സ്മാൻ, പ്ലംബർ ട്രേഡുകളിലെ 48 ട്രെയിനികൾക്ക് പ്രമുഖ ബഹുരാഷ്ട്ര സ്ഥാപനമായ എൽ.ആൻഡ്.ടി. ലിമിറ്റഡ് കമ്പനിയിലേക്കുള്ള ഓഫർലെറ്റർ ഡി.കെ.മുരളി എം.എൽ.എ. കൈമാറി.
വാമനപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജി.ഒ.ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ, എൻ.ശ്രീജ, സാബു ജി., പ്രിൻസിപ്പൽ കെ.വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
								
															
								
								
															
				

