മൂന്നു കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി എക്സൈസ് പിടിയിൽ.കല്ലമ്പലം നാവായിക്കുളം സ്വദേശിയായ വിജയ മോഹനൻ നായരെയാണ് എക്സൈസ് സംഘം പിടികൂടിയത്
ഒറീസയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാവായിക്കുളം ബാറിന് സമീപത്ത് വച്ചായിരുന്നു പിടികൂടിയത് എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടിയാണ് പ്രതിയുടെ നീക്കങ്ങൾ മനസ്സിലാക്കിയിരുന്ന എക്സൈസ് പ്രതിയെ വലയിലാക്കിയത് ഇയാൾ സ്ഥിരം കഞ്ചാവ് വിൽപ്പന കേസിലെ പ്രതി കൂടിയാണ് വർക്കല എക്സൈസ് ഇൻസ്പെക്ടർ ബി സജീവനും സംഘവുമാണ് പിടികൂടിയത്.
എക്സൈസ് സൈബർ സെൽ ഇൻസ്പെക്ടർ അജയകുമാർ, സെബാസ്റ്റ്യൻ,വിജയകുമാർ, രാഹുൽ, ദിനു, പ്രവീൺ, അരുൺ രാജ്, നിഖിൽ രാജ് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.