Search
Close this search box.

എസ്.പി.സി പാസിങ് ഔട്ട് പരേഡ്; മന്ത്രി ജി.ആർ അനിൽ സല്യൂട്ട് സ്വീകരിച്ചു

IMG-20240727-WA0061

നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. നെടുവേലി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന എസ.്പി.സി സംയുക്ത പാസിങ് ഔട്ട് പരേഡിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അഭിവാദ്യം സ്വീകരിച്ചു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെ മുന്നേറാൻ എസ്.പി.സി പോലുള്ള പദ്ധതികൾ സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാടിന്റെ ഐക്യവും സഹോദര്യവും നിലനിർത്താൻ എപ്പോഴും പരിശ്രമിക്കണമെന്നും കേഡറ്റുകളോട് മന്ത്രി പറഞ്ഞു.

ഗവൺമെന്റ് എച്ച്.എസ് കന്യാകുളങ്ങര, ഗവൺമെന്റ് എച്ച്.എസ്.എസ് അയിരൂപ്പാറ, ഗവൺമെന്റ് ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര, എൽ.വി എച്ച്.എസ് പോത്തൻകോട്, ഗവൺമെന്റ് എച്ച്.എസ്.എസ് നെടുവേലി സ്‌കൂളുകളിൽ നിന്നുള്ള എസ്.പി കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ഓരോ സ്‌കൂളിൽ നിന്നും രണ്ട് പ്ലാറ്റൂൺ വീതം 10 പ്ലാറ്റൂണുകളിലായി 220 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഉണ്ടായിരുന്നത്.

എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ബി.വിനോദ്, അഡീഷണൽ നോഡൽ ഓഫീസർ ദേവകുമാർ എസ്.വി, എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീകുമാർ.ടി എന്നിവരും സന്നിഹിതരായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!