ആറ്റിങ്ങൽ : ആറ്റിങ്ങൽ ടൗണിലൂടെ അനാവശ്യമായി ഹോൺ മുഴക്കിക്കൊണ്ട് യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയായി യാത്ര ചെയ്ത രണ്ടു സ്റ്റേജ് കാരിയേജ് ബസുകൾ ആറ്റിങ്ങൽ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ലയണൽ, അനന്തപുരി എന്നീ ബസ്സുകളാണ് പിടികൂടിയത്. പരിശോധനയിൽ ഈ വാഹനങ്ങളുടെ സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇരു വാഹനങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകി.
പരിശോധനയിൽ ആറ്റിങ്ങൽ ആർ.ടി.ഒ. ഡി .മഹേഷ്, എഎംവിഐമാരായ രാജേഷ്, ആർ. ഉദയകുമാർ എന്നിവർ പങ്കെടുത്തു