ആറ്റിങ്ങൽ : ഭീമ ജുവലറിയുടെ സ്ഥാപക ദിനമായ ജൂലൈ 27 ന് ആറ്റിങ്ങൽ ഭീമ ജുവലറി പ്രദേശത്തെ വിവിധ അനാഥാലയങ്ങളിൽ സന്ദർശനം നടത്തി. ഭീമ ജ്വല്ലറിയുടെ സ്ഥാപകൻ ഭീമ ഭട്ടരുടെ ജന്മദിനമാണ് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.
സ്ഥാപക ദിനത്തിൽ വിവിധ അനാഥാലയങ്ങളിൽ ഉള്ളവർക്ക് കാരുണ്യവുമായാണ് ഭീമ ജ്വല്ലറിയുടെ പ്രവർത്തകർ എത്തിയത്. അനാഥാലയങ്ങളിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ എത്തിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഈ ദിവസത്തിൽ പ്രത്യേകം സമയം കണ്ടെത്തി. ഭീമയുടെ ഭാഗത്ത് നിന്നുള്ള കാരുണ്യ പ്രവർത്തനം അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ഏറെ ആശ്വാസമായി.