ദുബായ് ഭരണാധികാരി പൗരത്വം നൽകി ആദരിച്ച ചിറയിൻകീഴ് സ്വദേശി കാസിം പിള്ള അന്തരിച്ചു

images (24)

ദുബായ് ഭരണാധികാരി പൗരത്വം നൽകി ആദരിച്ച ചിറയിൻകീഴ് സ്വദേശി കാസിം പിള്ള ദുബായിൽ അന്തരിച്ചു

ദുബായ് കസ്റ്റംസിന്റെ മേധാവിയായി 50 വർഷത്തിലധികം സേവനമനുഷ്ഠിച്ച ചിറയിൻകീഴ്‌  പെരുങ്കുഴി സ്വദേശിയായ കാസിം പിള്ളൈ ഇസ്മായിൽ പിള്ളൈ 81-ാം വയസിൽ ഇന്ന് (ജൂലൈ 25 ) ദുബായ് സിലിക്കൺ ഒയാസിസിലെ വസതിയിൽ അന്തരിച്ചു.

ദുബായ് കസ്റ്റംസിന്റെ ഉയർച്ചക്ക് വേണ്ടി കാസിം പിള്ളൈ നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം അദ്ദേഹത്തിന് സമ്മാനിച്ചതാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടരുകയും 10 വർഷമായി വിശ്രമജീവിതം നയിക്കുകയുമായിരുന്നു.

ഭാര്യ : ശ്രീമതി സാലിഹത്ത് കാസിം. മക്കൾ : സൈറ – ഇൻഡോനേഷ്യ, സൈമ – ന്യൂസിലാൻഡ്, ഡോ. സുഹൈൽ – അമേരിക്ക

കാസിം പിള്ളൈ പറഞ്ഞിരുന്നതനുസരിച്ച് അദ്ദേഹത്തിന്റെ ഖബറടക്കം ദുബായ് അൽ ഖൂസിൽ നടക്കുമെന്ന് അനുജൻ അബ്ദുൾ അസീസ് ദുബായ് വാർത്തയെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!