എഴുത്തുകാരും കലാസാഹിത്യ പ്രവർത്തകരും കാലത്തിൻ്റെ ചുവരെഴുത്തുകാരായി മാറണമെന്ന് തനിമ കലാസാഹിത്യവേദി ജില്ലാ പ്രസിഡൻ്റ് അമീർ കണ്ടൽ പറഞ്ഞു.
തനിമ കലാസാഹിത്യവേദി കണിയാപുരം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർഗാരാമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചുറ്റും അസഹിഷ്ണുതയും വിദ്വേഷവും പടർന്നു പന്തലിക്കുമ്പോൾ കലാ സാഹിത്യ പ്രവർത്തകർ മൂല്യങ്ങളുടെ കാവൽക്കാരാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.’കഥയും കവിതയും പാട്ടും പിന്നെ കട്ടനും’ എന്ന തലക്കെട്ടിൽ കണിയാപുരം തണലിൽ നടന്ന സർഗാരാമത്തിൽ കലാ സാഹിത്യരംഗത്തെ നിരവധിപേർ പങ്കെടുത്തു. കവിയും നിലാവ് സൗഹൃദസംഘം പ്രസിഡൻ്റുമായ ചാന്നങ്കര ജയപ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ തനിമ ചാപ്റ്റർ പ്രസിഡൻ്റ് അൻസർ പാച്ചിറ സ്വാഗതം പറഞ്ഞു.കലാ സാഹിത്യ രംഗത്തെ പ്രമുഖരായ സിദ്ധിക്ക് സുബൈർ, രജി ചന്ദ്രശേഖർ, മിനി, പുനവൻ നസീർ, സുനിത സിറാജ്, സീന മേലഴികം, കണിയാപുരം നാസറുദ്ദീൻ,ജഹാനകരീം, സിയാദ്, നിദ ഫാത്തിമ തുടങ്ങിയവർ കഥയും കവിതയും പാട്ടും അവതരിപ്പിച്ചു. ഹുദ നന്ദി പറഞ്ഞു.