ക്യാപ്റ്റന്‍ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു.

Screenshot_2024-07-28-15-25-11-53_6012fa4d4ddec268fc5c7112cbb265e7

ചിറയിന്‍കീഴ് പെരുങ്ങുഴി ക്യാപ്റ്റന്‍ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ (സിവിആര്‍എ) ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ ജവാന്‍മാര്‍ക്കും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കിയാണ് ആദരവ് പ്രകടിപ്പിച്ചത്. പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കേണല്‍. അനില്‍കുമാര്‍. എസ്. നിര്‍വഹിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഴൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍. കെ.എസ്., എസ്. വി. അനിലാല്‍, കെ. ഓമന, ബി.ജയകുമാര്‍, എഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീന അനില്‍, അസോസിയേഷന്‍ ഭാരവാഹികളായ എസ്. വിജയന്‍, ബി. വിജയകുമാര്‍, പി. സുഗതകുമാര്‍, എം. ഉമ്മര്‍, എ.കെ. സലിം എന്നിവര്‍ പങ്കെടുത്തു. ഷാനി ഷാനവാസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. വിമുക്തഭടന്‍മാരും നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കി ആദരവ് പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. ക്യാപ്റ്റന്‍ വിക്രം ഉള്‍പ്പെടെയുള്ളവരെ അനുസ്മരിച്ച് അവരുടെ ചിത്രത്തിന് മുന്‍പില്‍ പുഷ്പചക്രം സമര്‍പ്പിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് സല്യൂട്ട് നല്‍കുകയായിരുന്നു.

1971 ല്‍ നടന്ന ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ട സേവനം കാഴ്ചവച്ചതിന് രാഷ്ട്രപതിയില്‍ നിന്നും പരംവീര്‍ ചക്രം ബഹുമതി നേടിയ രാമസ്വാമി ചെട്ടിയാരെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ പൊന്നാടയണിയിച്ച് ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!