വോയിസ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വോയിസ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ ചെയർപേഴ്സൺ അജിത പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായി ഡോ. പ്രേംകുമാർ ( രക്ഷാധികാരി), സേതുനാഥ് മലയാലപ്പുഴ (പ്രസിഡന്റ് ), ശ്രീജിത്ത്. ആർ എസ് ( വൈസ് പ്രസിഡന്റ് ), ബിനു പേയാട് ( സെക്രട്ടറി), സുമി പ്രശാന്ത് ( ജോ : സെക്രട്ടറി), സന്തോഷ് രാജ് ( ട്രഷറർ ), വിഷ്ണു (പിആർഒ ), സുജീന ഗോപൻ, രശ്മി രവീന്ദ്രൻ( കോഡിനേറ്റേഴ്സ് ), ധനീഷ് ശശിധരന് ( ഗ്ലോബല്‍ മീഡിയ ഇൻ ചാർജ്) എന്നിവരെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 17ന് നടക്കുന്ന വി.ഡബ്ലിയു.എംസി ഗ്ലോബൽ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വി.ഡബ്ലിയു.എംസി അംഗത്വ വിതരണവും നടത്തുവാനും, പുതിയ പദ്ധതികളായ “അന്നപൂർണ്ണ”, “ഒരു കൈ സഹായം ” എന്നിവ നടപ്പിലാക്കുവാനും തീരുമാനിച്ചു.